മുംബൈ: അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ട് ആരാധകരേറെയുള്ള താരമാണ് ആലിയ ഭട്ട്. ആലിയ ഭട്ട് അറിയപ്പെടുന്നത് തന്നെ ബോളീവുഡിലെ ക്യൂട്ട് സുന്ദരി എന്നാണ്. നല്ല തിരക്കില്‍ തന്നെയാണ് എപ്പോഴും താരം. പക്ഷേ തിരക്കൊന്നും ആലിയയുടെ കുടുംബ ജീവിതത്തെ ബാധിക്കാറില്ല. എത്ര തിരക്കിലാണെങ്കിലും പ്രിയപ്പെട്ടവരുടെ പ്രിയ നിമഷങ്ങള്‍ക്ക് ഒപ്പം ആലിയ ഉണ്ടാകും.
അമ്മ സോണി റസ്ദാന്‍റെ പിറന്നാള്‍ ദിനത്തിലാണ് അമ്മയോടുള്ള തന്‍റെ സ്നേഹം ആലിയ ഒരു മനോഹര ചിത്രത്തിലൂടെ പങ്ക് വച്ചത്. 'ഹാപ്പി ബേര്‍ത്ത് ഡേ മദര്‍ഷിപ്പ് ' എന്ന വാചകത്തോടെയാണ് ഇന്‍സ്റ്റാഗ്രാമില്‍ ആലിയ ചിത്രം പങ്ക് വച്ചത്. എന്തായാലും ആലിയയുടെ ഈ ചിത്രം ആരാധകര്‍ക്ക് ഇഷ്ടപ്പെട്ടു. അമ്മയ്ക്ക് പിറന്നാള്‍ ദിന സന്ദേശങ്ങളുമായി ആരാധകരും എത്തിയിരിക്കുകയാണ്.
