രണ്‍ബിറിന്റെ കുടുംബത്തിനൊപ്പം അത്താഴം കഴിക്കാൻ ആലിയ
ബോളിവുഡിലെ പുതിയ പ്രണയ ജോഡികളാണ് രണ്ബിറും ആലിയ ഭട്ടും. രണ്ബിറിന്റെ കുടുംബത്തിനൊപ്പം ആലിയ ഭക്ഷണം കഴിക്കാനെത്തിയതിന്റെ ചിത്രങ്ങളാണ് ഇപ്പോള് സിനിമാ മാധ്യമങ്ങളില് ചര്ച്ചയാകുന്നത്. മുംബൈയിലെ ഒരു റസ്റ്റോറന്റിലാണ് ആലിയ രണ്ബിറിന്റെ കുടുംബത്തിനൊപ്പം അത്താഴ കഴിക്കാൻ എത്തിയത്. രണ്ബിറിന്റെ മാതാവ് നീതു സിംഗും സഹോദരി റിദ്ധിമയും ഒപ്പമുണ്ടായിരുന്നു.
അതേസമയം രണ്ബിറും ആലിയയും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ബ്രഹ്മാസ്ത്രയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. രണ്ബിര് ഗംഭീര നടനാണെന്നാണ് ആലിയ പറയുന്നത്. അദ്ദേഹത്തിനൊപ്പം ജോലി ചെയ്യതതിനു ശേഷം കൂടുതല് അറിഞ്ഞുവരുന്നു. അത്രയും മനുഷ്യത്വമുള്ള ഒരാളെയും ഞാന് മുമ്പ് കണ്ടിട്ടില്ല. എപ്പോഴും ശാന്തനായ സ്വഭാവക്കാരനാണ് രണ്ബിറെന്നും ആലിയ പറഞ്ഞിരുന്നു.
