Asianet News MalayalamAsianet News Malayalam

കാനിൽ ഇന്ത്യക്കും മലയാളത്തിനും അഭിമാനം; 'ഓൾ വി ഇമാജിൻ അസ് ലൈറ്റി'ന് ​ഗ്രാൻഡ് പ്രീ പുരസ്കാരം

മലയാളത്തിലും ഹിന്ദിയിലും ഒരുക്കിയ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത് മലയാളി താരങ്ങളായ ദിവ്യപ്രഭയും കനി കുസൃതിയുമാണ്. 

all we imagine as light movie Grand Prix award can film festival
Author
First Published May 25, 2024, 11:53 PM IST

ദില്ലി: കാൻ ചലച്ചിത്രോത്സവത്തിൽ അഭിമാനമായി ഇന്ത്യയും മലയാളവും. മുംബൈ സ്വദേശിയായ പായൽ കപാഡിയ എന്ന സംവിധായിക ഒരുക്കിയ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' എന്ന ചിത്രത്തിനാണ് ഇത്തവണ ​മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ​ഗ്രാൻഡ് പ്രീ പുരസ്കാരം. മലയാളത്തിലും ഹിന്ദിയിലും ഒരുക്കിയ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത് മലയാളി താരങ്ങളായ ദിവ്യപ്രഭയും കനി കുസൃതിയുമാണ്. 22 ചിത്രങ്ങളാണ് മത്സര വിഭാഗത്തിൽ ഉണ്ടായിരുന്നത്. ​ഗോൾഡൻ പാമിനായി മത്സരിച്ച ചിത്രത്തിന്റെ പ്രിമിയർ വെള്ളിയാഴ്ച ആയിരുന്നു. 

 

Latest Videos
Follow Us:
Download App:
  • android
  • ios