മാണിക്യമലരായ പൂവി... ഒരു അഡാര്‍ ലൗവിലെ ഈ ഗാനമാണ് ഇപ്പോള്‍ നാട്ടിലും നാട്ടുകാര്‍ക്കിടയിലും സോഷ്യല്‍ മീഡിയയിലുമെല്ലാം തകര്‍ത്തോടുന്നത്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കി വിനീത് ശ്രീനിവാസന്‍ പാടിയ ഗാനം കോളേജ് പശ്ചാത്തലത്തിലാണ് ചിത്രീകരിച്ചിരിുക്കുന്നത്. 

ഈ പാട്ട് തന്നെയും പിടിച്ചിരുത്തിയെന്ന് വ്യക്തമാക്കിയിരിക്കുകയാണ് തെലുങ്ക് നടന്‍ അല്ലു അര്‍ജുന്‍. ട്വിറ്ററിലൂടെ വീഡിയോ ഷെയര്‍ ചെയ്താണ് അല്ലു അര്‍ജ്ജുന്‍ഡ പാട്ട് ഇഷ്ടമായെന്ന് അറിയിച്ചിരിക്കുന്നത്. 

Scroll to load tweet…

സോഷ്യല്‍ മീഡിയയില്‍ മലയാളവും കടന്ന് പാട്ടിലെ കണ്ണിറുക്കി കാണിക്കുന്ന പെണ്‍കുട്ടി പ്രിയ പ്രകാശ് വാര്യര്‍ തരംഗമാകുകയാണ്. 
ഒറ്റ ദിനം കൊണ്ട് ഏറ്റവുമധികം ഫോളേവഴ്സിനെ നേടിയ സെലിബ്രിറ്റികളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഇപ്പോള്‍ പ്രിയ.

6.06 ലക്ഷം പേരാണ് പ്രിയയെ ഇന്‍സ്റ്റാഗ്രാമില്‍ ഒറ്റ ദിനം കൊണ്ട് പിന്തുടര്‍ന്നത്. അമേരിക്കന്‍ ടെലിവിഷന്‍ താരമായ കെയില്‍ ജെന്നറാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 8.8 ലക്ഷം പേരാണ് ഒരു ദിവസം കൊണ്ട് കെയില്‍ ജെന്നറിനെ പിന്തുടര്‍ന്നത്. പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. 6.5 ലക്ഷം പേരാണ് ഇന്‍സ്റ്റാഗ്രാമില്‍ റൊണാള്‍ഡേയെ പിന്തുടര്‍ന്നത്.