ഹൈദരാബാദ്: സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങളുടെ റിലീസ് ദിവസം ഫാന്‍സ്  നടത്തുന്ന പ്രകടനങ്ങള്‍ ഏറെ വിവാദം ഉണ്ടാക്കാറുണ്ട്. ഇത്തരത്തില്‍ തെലുങ്ക് താരം അല്ലു അര്‍ജ്ജുന്‍റെ ആരാധകരാണ് ഇപ്പോള്‍ വിവാദത്തില്‍. അല്ലു അര്‍ജുന്‍ നായകനായ തെലുഗു ചിത്രം നാ പേരു സൂര്യ എന്ന സിനിമയുടെ റിലീസിനോടനുബന്ധിച്ച് ആരാധകര്‍ നടത്തിയ പ്രകടനത്തിന്റെ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്.

അല്ലു അര്‍ജുന്റെ ആരാധകരായ ഒരു കൂട്ടം യുവാക്കള്‍ വിരല്‍ മുറിച്ച് കട്ടൗട്ടില്‍ ചോര ഒഴുക്കിയാണ് സിനിമയുടെ റിലീസ് ആഘോഷിച്ചത്. രക്താഭിഷേകത്തിന് ശേഷം ‘ജയ് ബണ്ണി.. ജയ് ജയ് ബണ്ണി’ എന്ന മുദ്രാവാക്യം വിളിച്ച് യുവാക്കള്‍ തിയേറ്ററിന് മുന്നില്‍ ആര്‍പ്പുവിളിച്ചുപോകുന്നതും കാണാം.