കൊച്ചി: സൂപ്പര്‍ ഹിറ്റ് സിനിമകളായ പ്രേമമാണോ നേരമാണോ ആദ്യം ഹിന്ദിയിലെടുക്കേണ്ടതെന്ന് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്റെ ചോദ്യം. ഫേസ്ബുക്കിലൂടെയാണ് അല്‍ഫോന്‍സ് ആരാധകരുടെ അഭിപ്രായം ആരാഞ്ഞത്. ഈ രണ്ടു സിനിമകളും ഹിന്ദിയിലെടുക്കുകയാണെങ്കില്‍ അതുപോലെ പകര്‍ത്തുകയല്ല, വ്യത്യസ്ത രീതിയില്‍ അവതരിപ്പിക്കുകയാണ് താന്‍ ചെയ്യുകയെന്നും അല്‍ഫോന്‍സ് ആരാധകര്‍ക്ക് ഉറപ്പു നല്‍കുന്നു.
പ്രേമം വേണോ നേരം വേണോ അതോ ഹിന്ദിയില്‍ പുതിയൊരു സിനിമ ചെയ്യണോ, നിങ്ങള്‍ പറയൂ, ഞാനിപ്പോള്‍ മുംബൈയിലുണ്ട്, നിങ്ങളുടെ പ്രാര്‍ഥനയും അനുഗ്രവും ഉണ്ടാവണം. നിങ്ങളുടെ തുറന്ന അഭിപ്രായം അറിയാന്‍ ആഗ്രഹിക്കുന്നു. ഇതായിരുന്നു അല്‍ഫോന്‍സിന്റെ പോസ്റ്റ്. എന്നാല്‍ ഇതിന് ആദ്യം മറുപടി നല്‍കിയവരില്‍ ഒരാള്‍ നടന്‍ അജു വര്‍ഗീസായിരുന്നു.
പുതുമയുള്ളൊരു ചിത്രമെടുക്കാനായിരുന്നു അജുവിന്റെ നിര്‍ദേശം. ഇതിന് അല്‍ഫോന്‍സ് നല്‍കിയ മറുപടിയാകട്ടെ അതിനേക്കാള്‍ രസകരമായിരുന്നു. എടാ, ലോക സിനിമാ ചരിത്രത്തില്‍ പുതുമ ഒന്നുമില്ലാത്ത സിനിമ എടുക്കുന്ന ആളാണ് ഞാന്‍. ആ എന്നോട് നീ ആ വാക്ക് എങ്ങനെ പറഞ്ഞു, കഷ്ടമല്ലെ,പുതിയത് അല്ല പഴയത് എന്നായിരുന്നു അല്‍ഫോന്‍സിന്റെ മറുപടി.
