കൊച്ചി: നടിയെ അക്രമിച്ച കേസിലെ പ്രതി ദിലീപിന് സ്വകാര്യ സുരക്ഷാ ഏജന്‍സി സംരക്ഷണമൊരുക്കിയത് വിവാദമാകുന്നു. സ്വകാര്യ സെക്യൂരിറ്റി ഉദോഗസ്ഥര്‍ എത്തിയത് ആയുധങ്ങളുമായി. സുരക്ഷാ വാഹനം പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ആയുധങ്ങളുമായി സുരക്ഷയൊരുക്കിയത് അന്വേഷിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു.

ദിലീപിന് ജീവന് ഭീഷണി ഉള്ളതായി അറിയില്ലെന്ന് ആലുവ റൂറല്‍ എസ്പി എ.വി. ജോര്‍ജ് ഏഷ്യാനെറ് ന്യൂസിനോട് വ്യക്തമാക്കി. ഭീഷണി ഉണ്ടെങ്കില്‍ പോലീസിനാണ് പരാതി തരേണ്ടത്. ഇക്കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്. പരിശോധനയ്ക്കായാണ് ഇന്ന് വാഹനം കസ്റ്റഡിയില്‍ എടുത്തതെന്നും എസ്പി വ്യക്തമാക്കി.