ദുല്‍ഖറിനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്‍ത സിനിമയാണ് സിഐഎ. സിനിമയില്‍ ലെനിനും മാർക്സും ചെഗുവേരയുമൊക്കെ വരുന്നുണ്ട്. ഇതില്‍ ചെഗുവേരയ്‍ക്ക് ശബ്‍ദം നല്‍കിയ ആളാരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ അമല്‍ നീരദ്. ഫഹദാണ് സിനിമയില്‍ ചെഗുവേരയ്‍ക്ക് ശബ്‍ദം നല്‍കിയിരിക്കുന്നത്.
ബിഗ് ബി യിൽ മമ്മൂട്ടിയുടെ അനിയനായി അഭിനയിച്ച സുമിത് നവാലാണ് സിനിമയില്‍ ചെഗുവേരയായി അഭിനയിച്ചിരിക്കുന്നത്. രണ്ട് ദിവസംകൊണ്ടാണ് ഫഹദ് ചെഗുവേരയുടെ ഡബ്ബിങ് പൂർത്തിയാക്കിയത്- അമല്‍ വനിതയ്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
