മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് വീണ്ടും ഒരു സിനിമ സംവിധാനം ചെയ്യുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. കുഞ്ഞാലി മരയ്ക്കാറായിട്ടായിരിക്കും മമ്മൂട്ടി അഭിനയിക്കുക എന്നുമായിരുന്നു വാര്‍ത്ത. എന്നാല്‍ ഇക്കാര്യം അമല്‍ നീരദ് നിഷേധിച്ചു.

ചിലപ്പോള്‍ ഇങ്ങനെ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടാകും. എന്നാല്‍ ഞാന്‍ ആ സിനിമ സംവിധാനം ചെയ്യുന്നില്ല- അമല്‍ നീരദ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫഹദിനെ നായകനാക്കി അന്‍വര്‍ റഷീദ് ഒരുക്കുന്ന ട്രാന്‍സ് എന്ന ചിത്രത്തിന്റെ ഛായാഗ്രഹകനാണ് അമല്‍ നീരദ്. ആ സിനിമയുടെ തിരക്കിലാണ് ഇപ്പോള്‍ അമല്‍ നീരദ്.

അതേസമയം ശങ്കര്‍ രാമകൃഷ്‍ണന്റെ തിരക്കഥയില്‍ മമ്മൂട്ടി കുഞ്ഞാലിമരയ്ക്കാറായി അഭിനയിക്കും എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.