സംവിധായകന്‍ എ എല്‍ വിജയ്‍മായുള്ള വിവാഹമോചന വാര്‍ത്തകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് അമലാ പോള്‍ തമിഴകത്ത് ഒറ്റപ്പെടുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പല പ്രൊജക്റ്റുകളില്‍ നിന്നും അമലയെ ഒഴിവാക്കുന്നുവെന്നും വാര്‍ത്തകള്‍ വന്നു. എന്നാല്‍ അമലാ പോള്‍ കന്നഡ സിനിമകളില്‍ കൂടുതല്‍ ശ്രദ്ധിക്കാനുള്ള ഒരുക്കത്തിലാണ്.

വേല ഇല്ലാ പട്ടധാരി എന്ന സിനിമയുടെ കന്നഡ റീമേക്കില്‍ അമലാ പോളാണ് നായിക. ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ അമലാ പോള്‍ തന്നെയായിരുന്നു നായിക. നന്ദ കിഷോര്‍ ആണ് കന്നഡ റീമേക്ക് സംവിധാനം ചെയ്യുന്നത്. മനോരഞ്ജന്‍ ആണ് നായകന്‍. വി രാമചന്ദ്രനെ നായകനാക്കി ഒരുക്കുന്ന എസ് കൃഷ്‍ണ ഒരുക്കുന്ന ഹെബ്ബുലി കന്നഡ ചിത്രത്തിലും അമലാ പോള്‍ ആണ് നായിക.