ഗായികയും അവതാരകയുമായ സുചിത്ര കാര്‍ത്തിക് തെന്നിന്ത്യന്‍ താരങ്ങളുടെ സ്വകാര്യചിത്രങ്ങള്‍ പുറത്തുവിട്ടത് വന്‍ വിവാദമായിരുന്നു. ധനുഷ്, അനിരുദ്ധ്, ആൻഡ്രിയ, അമല പോൾ, നയൻതാര തുടങ്ങി നിരവധി താരങ്ങളുടെ സ്വകാര്യമായ ചിത്രങ്ങളാണ് സുചിത്ര പുറത്തുവിട്ടത്. തന്റെ ട്വിറ്റര്‍ ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് സുചിത്ര പിന്നീട് പറഞ്ഞിരുന്നു.
ഗായിക ചിൻമയിയും നടി അമല പോളും ഉൾപ്പെടെയുള്ളവരും അനിരുദ്ധും ധനുഷും തമ്മിലുള്ള കൂടുതൽ സ്വകാര്യ ചിത്രങ്ങളും വിഡിയോകളും പുറത്തുവിടുമെന്ന മുന്നറിയിപ്പും ഉണ്ടായിരുന്നു. എന്നാല്‍ താനും ആ വിഡിയോ പുറത്തുവിടുന്നത് നോക്കിയിരിക്കുകയായിരുന്നെന്നും പക്ഷേ ഒന്നുകാണാൻ പോലും ഭാഗ്യമുണ്ടായില്ലെന്നുമാണ് അമലാ പോള്‍ പറയുന്നത്.
