അമലാ പോളും പ്രകാശ് രാജും പിന്നണിഗായകരാകുന്നു. അച്ചായന്‍സ് എന്ന സിനിമയ്‍ക്കു വേണ്ടിയാണ് ഇരുവരും പിന്നണിപാടുന്നത്.

തമിഴ് സ്റ്റൈലിലുള്ള ഒരു നാടോടി ഗാനമായിരിക്കും പ്രകാശ് രാജ് പാടുക. അമലാ പോള്‍ ഇതാദ്യമായാണ് ഗായികയാകുന്നത്.  പ്രകാശ് രാജും അമലാ പോളും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുമുണ്ട്. കണ്ണന്‍ താമരക്കുളം ആണ് സിനിമ സംവിധാനം ചെയ്യുന്നത്. രതീഷ് വേഗയാണ് സംഗീതസംവിധായകന്‍.  ജയറാമാണ് നായകന്‍. ഉണ്ണി മുകുന്ദനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജയറാമും ഒരു നാടോടി ഗാനം സിനിമയില്‍ അവതരിപ്പിക്കുന്നുണ്ട്. സഞ്ജു ശിവ്‍റാമും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.