ചെന്നൈ: അമല- വിജയ്‌ വിവാഹമോചനം തടയുവാന്‍ മലയാളത്തിലെ ഒരു സൂപ്പര്‍താരം ഇടപെടുന്നുവെന്ന് റിപ്പോര്‍ട്ട്‍. ഇവരുടെ ദാമ്പത്യ പ്രശ്നത്തില്‍ ഇടനിലക്കാരനായി നിന്ന് സംസാരിക്കാന്‍ തയ്യാറായാണ് പ്രമുഖ സൂപ്പര്‍താരം എത്തിയത് എന്ന റിപ്പോര്‍ട്ട് തമിഴ് മാധ്യമങ്ങളിലാണ് വന്നിരിക്കുന്നത്.

അമലയുടെ സുഹൃത്തുക്കളുടെ ആവശ്യപ്രകാരമാണ്‌ ഈ മധ്യസ്ഥം എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത്തരം ഒത്തുതീര്‍പ്പിന് താല്പര്യമില്ലാതെ മദ്രാസ് കുടുംബകോടതിയില്‍ നല്‍കിയ വിവാഹമോചന ഹര്‍ജിയുമായി മുന്നോട്ട് പോകുവാനാണ് അമലയുടെ നീക്കം എന്നാണ് റിപ്പോര്‍ട്ട്. 

2014 ജൂണ്‍ 12നായിരുന്നു അമല വിജയ് വിവാഹം നടന്നത്. ഷാജഹാനും പരീക്കുട്ടിയുമാണ് അമലാ പോളിന്‍റെതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ മലയാള ചിത്രം. അതേ സമയം പ്രഭുദേവയും തമനയും അഭിനയിക്കുന്ന നായിക എന്ന ചിത്രത്തിന്‍റെ അണിയറ ജോലികളിലാണ് വിജയ്.