ലണ്ടന്‍: ഇംഗ്ലീഷ് നടി ആംബെര്‍ ഹേര്‍ഡിനെതിരെ നിര്‍മ്മാതാക്കള്‍ നിയമ നടപടിക്ക്. സെക്‌സ് സീനില്‍ നഗ്നയായി അഭിനയിക്കാന്‍ വിസമ്മതിച്ചതിനാണ് നിര്‍മ്മാതാക്കള്‍ അറുപത് കോടി രൂപയ്ക്ക് അടുത്തുള്ള തുകയുടെ നിയമനടപടിയുമായി നടിയ്‌ക്കെതിരെ രംഗത്ത് വന്നത്. 

ക്രൈം ത്രില്ലര്‍ സിനിമയിലെ ഒരു സീനില്‍ അഭിനയിക്കാത്തതിനാണ് നടിയ്‌ക്കെതിരെ നിയമ നടപടിയ്ക്ക് മുതിര്‍ന്നത്.  സിനിമയുടെ കരാര്‍ പ്രകാരമുള്ള സീനിലാണ് നടി അഭിനയിക്കാത്തതെന്നാണ് നിര്‍മ്മാതാവും സംവിധായകനും പറയുന്നത്. തുടര്‍ന്നാണ് നടിയ്‌ക്കെതിരെ നിയമനടപടിയുമായി സിനിമയുടെ ബന്ധപ്പെട്ടവര്‍ മുന്നോട്ട് പോയത്. കേസില്‍ ലണ്ടന്‍ കോടതി വാദം കേള്‍ക്കുകയാണ്.