Asianet News MalayalamAsianet News Malayalam

ആഴ്ചതോറും ഫോൺ നമ്പർ മാറ്റേണ്ട ഗതികേട്; അക്വാമാന്‍ നായികയുടെ വെളിപ്പെടുത്തല്‍

മുന്‍ ഭര്‍ത്താവും ഹോളിവുഡ് സൂപ്പര്‍താരവുമായ ജോണി ഡെപ്പാണ് അമ്പറിനെ ഭീഷണിപ്പെടുത്തുന്നത്

Amber Heard had to change her phone number weekly because she was getting death threats
Author
Kerala, First Published Dec 28, 2018, 10:36 AM IST

ഹോളിവുഡ്: ലോക ബോക്സ് ഓഫീസിലെ വന്‍ ഹിറ്റുകളില്‍ ഒന്നായി മാറുകയാണ് അക്വാമാന്‍ എന്ന ചിത്രം. ഇതിലെ പ്രധാന നായികയെ അവതരിപ്പിച്ചത് അമ്പർ ഹേഡ് ആണ്. ഇപ്പോള്‍ ഇതാ അമ്പര്‍ ഹേഡ് തന്‍റെ ജീവിതത്തിലെ ചില ദുരിത നിമിഷങ്ങള്‍ തുറന്നുപറയുന്നു.ഗാർഹിക പീഡനത്തെക്കുറിച്ച് തുറന്നു പറഞ്ഞതിന്റെ പേരിൽ താൻ വധഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണെന്നും അതുകൊണ്ട് ആഴ്ചതോറും ഫോൺ നമ്പർ മാറ്റേണ്ട ഗതികേടിലാണ് താനെന്നും ഹോളിവുഡിലെ ഈ ലേഡി സൂപ്പര്‍താരം പറയുന്നു.

മുന്‍ ഭര്‍ത്താവും ഹോളിവുഡ് സൂപ്പര്‍താരവുമായ ജോണി ഡെപ്പാണ് അമ്പറിനെ ഭീഷണിപ്പെടുത്തുന്നത്. ജോണി ഡപ്പില്‍ നിന്നും നേരിട്ട ഗാര്‍ഹിക പീഡനങ്ങല്‍ അമ്പര്‍ തുറന്ന് പറഞ്ഞിരുന്നു. ഇതിനെക്കുറിച്ച് അമ്പര്‍ പറയുന്നത് ഇങ്ങനെ, സ്ത്രീകള്‍ അവര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ തുറന്നുപറയട്ടെ എന്ന് കരുതിയാണ്   ഗാർഹിക പീഡനത്തെക്കുറിച്ച് ഒരു മാധ്യമത്തിലൂടെ തുറന്നു പറഞ്ഞത്. 

 ഇത്തരം പ്രശ്നങ്ങൾക്ക് എത്രത്തോളം ശ്രദ്ധ കൊടുക്കുന്നുണ്ടെന്ന് നമ്മൾ തിരഞ്ഞെടുത്ത ജനപ്രതിനിധികൾക്ക് നന്നായറിയാം. നമ്മുടെ ജീവിതം ശരിയായി രൂപപ്പെടുത്തുന്നതിനു വേണ്ടി നിയമങ്ങളിൽ മാറ്റം വരണമെന്ന് ഒരുമിച്ചു നിന്നു പറയാനും നമുക്കവകാശമുണ്ട് അതിന് കൂടിയായിരുന്നു എന്‍റെ നീക്കം. എന്നാല്‍  തനിക്കെതിരെ അമ്പർ ഉന്നയിച്ച ആരോപണങ്ങളെല്ലാം കളവാണെന്നും, കെട്ടിച്ചമച്ചതാണെന്നുമായിരുന്നു ഡെപ്പിന്റെ വാദം. 2017ലാണ് ഇരുവരും വേർപിരിഞ്ഞത്.

ഈ വെളിപ്പെടുത്തല്‍ മൂലം തന്‍റെ കരിയറില്‍ നേരിട്ട പ്രയാസങ്ങളും അമ്പര്‍ തുറന്നു പറയുന്നുണ്ട്. കരിമ്പട്ടികയില്‍ ചെയ്യപ്പെട്ടാൽ ഒരിക്കലും ഒരു നടിയായി തുടരാനാവില്ലെന്നാണ് സിനിമ രംഗത്തുനിന്നും കിട്ടിയ ഉപദേശം.  ഒരു സിനിമയിൽ കാസ്റ്റ് ചെയ്ത റോളിൽ നിന്ന് അവരെന്നെ മാറ്റി. ഗ്ലോബൽ ഫാഷൻ ബ്രാൻഡിന്‍റെ പരസ്യത്തില്‍ നിന്നും പുറത്താക്കി. വ്യക്തി ജീവിതത്തിലെ ഒരു ദുരനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞതിനാലാണ് അത് സംഭവിച്ചത്.
 

Follow Us:
Download App:
  • android
  • ios