തീയേറ്ററുകളില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ നേടിയ സിനിമയായിരുന്നു ദംഗല്‍. ലോകമെമ്പാടു നിന്നുമായി 500 കോടി രൂപയ്‍ക്കു കളക്ഷന്‍ ലഭിച്ചിരുന്നു. ആദ്യ ദിവസം സിനിമ നേടിയത് 29.78 കോടി രൂപയുടെ കളക്ഷന്‍ ആണ്.
ദംഗലിന് ആമിറിന് ലഭിച്ച പ്രതിഫലം ഞെട്ടിക്കുന്നതാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്. നായകനും നിര്‍മ്മാതാവും കൂടിയായ ആമിര്‍ ഖാന്‍ നേടിയത് 175 കോടി രൂപയാണ്. ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സും ഡിസ്‌നി പിക്‌ചേഴ്‌സും യുടിവിയും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചത്. പ്രതിഫലത്തിന് പുറമെ ലാഭത്തിന്റെ ഒരു വലിയ വിഹിതവും ആമിറിന് ലഭിച്ചു. സാറ്റ്‌ലൈറ്റ് റൈറ്റിലൂടെ ലഭിക്കുന്ന തുകയുടെ ഒരു വലിയ പങ്കും ആമിറിന് ലഭിക്കും. ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഇന്ത്യന്‍ സിനിമാ താരമാണ് ഇപ്പോള്‍ ആമിര്‍ ഖാന്‍.
