രജനികാന്ത് നായകനാകുന്ന പുതിയ സിനിമയായ 2.0ത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ശങ്കര്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. വില്ലനായി അക്ഷയ് കുമാറും അഭിനയിക്കുന്നു. സിനിമയിലെ നായകവേഷം അഭിനയിക്കാനുള്ള അവസരം തനിക്കു വന്നിരുന്നുവെന്ന് ആമിര്‍ ഖാന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

രജനികാന്ത് തന്നെ വിളിച്ച് ആ വേഷം ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. ആരോഗ്യകാരണങ്ങളാല്‍ അഭിനയിക്കാന്‍ ആകാത്ത സാഹചര്യമാണെന്നു രജനികാന്ത് പറഞ്ഞു. എന്നാല്‍ എങ്ങനെയായാലും രജനികാന്ത് ചെയ്‍തതുപോലെ തനിക്ക് ആ വേഷം ചെയ്‍തു ഫലിപ്പിക്കാനാകില്ലെന്നായിരുന്നു മറുപടി പറഞ്ഞത്. കണ്ണടച്ചു ആലോചിക്കുമ്പോഴൊക്കെ ആ കഥാപാത്രത്തെ രജനികാന്ത് അവതരിപ്പിക്കുന്നതായിട്ടാണ് തോന്നുന്നത്- ആമിര്‍ ഖാന്‍ പറയുന്നു.