ഷൂട്ടിംഗിനിടെ അമിതാഭ് ബച്ചന് ദേഹാസ്വസ്ഥ്യം

First Published 13, Mar 2018, 1:50 PM IST
Amitabh Bachan falls ill
Highlights

 ഷൂട്ടിംഗിനിടെ അമിതാഭ് ബച്ചന് ദേഹാസ്വസ്ഥ്യം

ഷൂട്ടിംഗിനിടെ നടൻ അമിതാഭ് ബച്ചന് ദേഹാസ്വസ്ഥ്യം. ഹിന്ദുസ്ഥാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് അമിതാഭ് ശാരീരികാസ്വസ്ഥ്യം അനുഭവപ്പെട്ടത്. ഡോക്ടര്‍മാരുടെ സംഘം ജോധ്പൂരിലേക്ക് തിരിച്ചിട്ടുണ്ട്.

ദേഹാസ്വസ്ഥ്യമുണ്ടായ കാര്യം അമിതാഭ് ബച്ചൻ സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചത്. വിശ്രമത്തിലാണെന്നും വേദനയില്ലാതെ വിജയമില്ലെന്നും അമിതാഭ് ബച്ചൻ പറഞ്ഞു. അമിതാഭ് ബച്ചൻ മുംബൈയിലേക്ക് മടങ്ങിയെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും അത് തെറ്റാണെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നിഷേധിച്ചു.

 

 

loader