ഇന്ത്യൻ സിനിമ താരങ്ങള്‍ക്കെല്ലാം പ്രചോദനമാണ് അമിതാഭ് ബച്ചൻ. എന്നാല്‍ ആലിയ ഭട്ട്, ദീപിക പദുക്കോണ്‍ തുടങ്ങിയ യുവ അഭിനേതാക്കള്‍ക്കൊപ്പം അഭിനയിക്കാൻ ഭയമാണെന്ന് അമിതാഭ് ബച്ചൻ പറയുന്നു. അതിന്റെ കാരണവും അമിതാഭ് ബച്ചൻ തന്നെ പറയുന്നു.

പുതിയ അഭിനേതാക്കാള്‍ വളരെ സമര്‍ഥരാണ്. എല്ലാവരെയും അമ്പരപ്പെടുത്തും. ആലിയ ഭട്ട് മുതല്‍ ദീപിക വരെയുള്ള എല്ലാവരും മികച്ച അഭിനേതാക്കളാണ്. അവരോടൊപ്പ അഭിനയിക്കാൻ ഭയമാണ്. ഞങ്ങളൊക്കെ ഒരുപാട് വര്‍ഷങ്ങളെടുത്തു, ശൈലി രൂപപ്പെടുത്താൻ. ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ പുതിയ ആള്‍ക്കാര്‍ക്ക് സെറ്റില്‍ വന്ന ആദ്യ ദിവസം തന്നെ അറിയാം, എന്താണ് ചെയ്യേണ്ടത് എന്ന്. അവര്‍ അത്രയ്‍ക്കും ആത്മവിശ്വാസമുള്ളവരും പക്വതയുള്ളവരുമാണ്- അമിതാഭ് ബച്ചൻ പറഞ്ഞു.