സാമൂഹ്യമാധ്യമങ്ങളില്‍ സജീവിമായി ഇടപെടുന്ന ആളാണ് അമിതാഭ് ബച്ചന്‍. ദീപിക പദുക്കോണും കത്രീന കൈഫും ആമിര്‍ ഖാനെക്കാളും ഷാഹിദ് കപൂറിനെക്കാളും നീളക്കൂടുതലുള്ള നായികമാരാണ് എന്ന വാര്‍ത്തയാണ് അമിതാഭ് ബച്ചന്‍ ഷെയര്‍ ചെയ്‍തത്. ഉയരപ്രശ്‍നം പരിഹരിക്കാന്‍ അമിതാഭ് ബച്ചന്‍ ഒരു നിര്‍ദ്ദേശവും മുന്നോട്ടുവച്ചു. ജോലിക്കുള്ള അപേക്ഷ എന്ന നിലയില്‍.

അമിതാഭ് ബച്ചന്‍ എഴുതുന്നു- അമിതാ ഭച്ചന്‍. ജനനതീയതി 11.10.1942. വസയസ് 76. സിനിമയില്‍ 49 വര്‍ഷത്തെ പരിചയം. 200ഓളം സിനിമയില്‍‌ അഭിനയിച്ചിട്ടുണ്ട്. ഹിന്ദി സംസാരിക്കും. ഉയരം 6’2’’. ഒരിക്കലും ഉയരും ഉയരം ഒരു പ്രശ്‍നമാകില്ല.

അമിതാഭ് ബച്ചന്‍ നേരക്കെ പികു എന്ന സിനിമയില്‍ ദീപികയുടെ അച്ഛനായി അഭിനയിച്ചിട്ടുണ്ട്. ഹിന്ദോസ്ഥാന്‍ എന്ന സിനിമയില്‍ കത്രീന കൈഫുമായി അഭിനയിക്കുന്നുമുണ്ട്.