ദീപങ്ങളുടെ ഉത്സവം, ഇന്ത്യയൊട്ടാകെ ആഘോഷിക്കുന്ന ദീപവലി ദിനം തന്‍റെ കുടുംബത്തോടൊപ്പം ചിലവഴിച്ച് ബിഗ്ബി അമിതാഭ് ബച്ചന്‍. ഭാര്യ ജയബച്ചന്‍, മകന്‍ അഭിഷേക് ബച്ചന്‍, മരുമകള്‍ ഐശ്വര്യ റായ് ബച്ചന്‍ ചെറുമകള്‍ ആരാദ്യ എന്നിവര്‍ക്കൊപ്പമുളള ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.
ദീപാവലിയുമായി ബന്ധപ്പെട്ട് പ്രത്യേക പൂജയും വീട്ടില്‍ ഉണ്ടായിരുന്നു. ബച്ചന്‍ തന്നെയാണ് ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്ക് വെച്ചത്. അടുത്തിടെ ബച്ചന്‍ തന്‍റെ പിറന്നാള്‍ മാലീദ്വീപില്‍ കുടുംബത്തോടൊപ്പം ആഘോഷിച്ചിരുന്നു.
