അമിതാഭ് ബച്ചനും കങ്കണ റണൗത്തും ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ആര്‍ ബല്‍കി സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ ഇരുവരും ഒന്നിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

അംഗപരിമിതയായ യുവതിയെയായാരിക്കും കങ്കണ റണൗത് അവതരിപ്പിക്കുക. എവറസ്റ്റ് കീഴടക്കിയ അംഗപരിമിതയായ ആദ്യ ഇന്ത്യക്കാരി അരുണിമ സിന്‍ഹയുടെ ജീവിതമായിരിക്കും ചിത്രം പറയുക എന്നും റിപ്പോര്‍ട്ടുണ്ട്. ചിത്രത്തില്‍ കങ്കണ റണൗതിന്റെ മാര്‍ഗദശിയായ ആളായിട്ടായിരിക്കും അമിതാഭ് ബച്ചന്‍ അഭിനയിക്കുക. ചിത്രത്തിനായി രണ്ടുമാസത്തെ തയ്യാറെടുപ്പുകള്‍ വേണമെന്ന് കങ്കണ റണൗത് ആവശ്യപ്പെട്ടതായി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പറയുന്നു.