പരിധിവിട്ട സെൽഫി ഭ്രമത്തിനെതിരെ ബിഗ്​ ബിയുടെ മുന്നറിയിപ്പ്​. അശ്രദ്ധമായ സെൽഫിയെടുപ്പിൽ ഒട്ടേറെ ജീവൻ പൊലിഞ്ഞ സാചര്യത്തിലാണ്​ അമിതാഭ്​ ബച്ചൻ ജാഗ്രത പുലർത്താൻ ഉപദേശവുമായി രംഗത്തുവന്നത്. സെൽഫിയെടുക്കുന്നതി​നിടെ ഒ​ട്ടേറെ പേർക്ക്​ അപകടം സംഭവിച്ചു. ​അതുകൊണ്ട്​ സെൽഫിയെടുക്കു​മ്പോള്‍ ജാഗ്രത പുലർത്തണമെന്ന്​ മധ്യപ്രദേശിൽ കല്യാണ ജ്വല്ലറിയുടെ ഉദ്​ഘാടന ചടങ്ങിൽ പ​ങ്കെടുക്കവെ ബച്ചൻ പറഞ്ഞു. 

ജ്വല്ലറിയുടെ ബ്രാൻഡ്​ അംബാസിഡറായ ബച്ചൻ ഭാര്യയും എം.പിയുമായ ജയബച്ചനൊപ്പമാണ്​ ചടങ്ങിന്​ എത്തിയത്​. എവിടെ പോയാലും സാധാരണ നമ്മൾ പത്ത്​ ഫോ​ട്ടോയെങ്കിലും എടുക്കും. എന്നാൽ ഇപ്പോൾ ഒരു സെൽഫി നിർബന്ധമായി മാറിയിരിക്കുന്നുവെന്നും ബച്ചൻ പറഞ്ഞു. വേദിയിൽ ജനക്കൂട്ടത്തെ സാക്ഷിയാക്കി സെൽഫിയെടുക്കാൻ സംഘാടകർ അഭ്യർഥിച്ചപ്പോഴായിരുന്നു താരത്തിന്‍റെ പ്രതികരണം.

താരത്തിനും ഭാര്യക്കുമൊപ്പമുള്ള നിമിഷം പകർത്താൻ തിരക്കുകൂട്ടിയ ആരാധക​രോടായി താരം പറഞ്ഞു ‘നിങ്ങ​ളുമായുള്ള കൂടിക്കാഴ്​ച എനിക്ക്​ സന്തോഷം തരുന്നു, അതുകൊണ്ട്​ വീണ്ടും വീണ്ടും ഇവിടെ വരാൻ തോന്നുന്നു’.