കൊച്ചി: ആക്രമണത്തിന് ഇരയായ നടിക്ക് താര സംഘടനയായ 'അമ്മ'യുടെ പൂര്‍ണ്ണപിന്തുണയില്ല. വിഷയം ഇന്നത്തെ അമ്മയുടെ യോഗത്തില്‍ ചര്‍ച്ച ചെയ്യില്ലെന്നും പ്രസിഡന്റ് ഇന്നസെന്റ് അറിയിച്ചു. കേസില്‍ അന്വേഷണം നന്നായി പോകുന്നുണ്ട്. കോടതിയുടെ പരിഗണനയിലയുള്ള വിഷയമാണ്. അതില്‍ കൂടുതല്‍ ചര്‍ച്ചയുടെ ആവശ്യമില്ല. 

നടിക്കെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ അമ്മയിലെ ചില അംഗങ്ങള്‍ നടത്തിയ പരാമര്‍ശവും പരിശോധിക്കില്ല. അതെല്ലാം ഓരോരുത്തരുടെയും വ്യക്തിപരമായ അഭിപ്രായങ്ങളല്ലേയെന്നും ഇന്നസെന്റ് പറയുന്നു. 

ആക്രമണ കേസില്‍ നടിയ്‌ക്കെതിരെ പരോക്ഷമായ വിമര്‍ശനം ഉയരുമ്പോള്‍ സംശയത്തിന്റെ മുള്‍മുനയില്‍ ദിലീപിനെ നിര്‍ത്തുന്നത് ശരിയല്ലെന്ന നിലപാടാണ് അമ്മയിലെ ഭൂരിപക്ഷം അംഗങ്ങള്‍ക്കുമുള്ളത്.