രജനീകാന്ത് നായകനാകുന്ന പുതിയ ചിത്രം 2.0ത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധര്‍. റിലീസ് അടുത്ത വര്‍ഷത്തേയ്ക്ക് മാറ്റിവച്ചെങ്കിലും ആവേശം കുറയുന്നില്ല. സിനിമയിലെ നൃത്തരംഗത്തിന്റെ പരിശീലനത്തിന്റെ ഫോട്ടോയാണ് എമി ജാക്സണ്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കുന്നത്.

രജനികാന്തിനൊപ്പം നൃത്തം ചെയ്യാനാകുന്നതിന്റെ ത്രില്ലിലാണ് എമി ജാക്സണ്‍. നൃത്തരംഗത്തിന്റെ കോസ്റ്റ്യൂമും തനിക്ക് പ്രിയപ്പെട്ടതാണെന്ന് എമി ജാക്സണ്‍ പറയുന്നു. അക്ഷയ് കുമാറാണ് സിനിമയിലെ വില്ലന്‍. ശങ്കര്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.