തെന്നിന്ത്യന്‍ സുന്ദരി എമി ജാക്‌സണ്‍ വിവാഹിതയാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ബിസിനസ്സുകാരനായ ബ്രിട്ടീഷ് വംശജന്‍ ജോര്‍ജ് പനായോട്ടുമായി താരം പ്രണയത്തിലാണെന്നാണ് സൂചന. പ്രണയ ദിനത്തിന്റെ അന്ന് ആശംസകളോടൊപ്പം ജോര്‍ജിന്റെ ഫോട്ടോയും എമി ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു. ഇതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നത്.

 എമിയും ജോര്‍ജും മികച്ച പങ്കാളികളാണ്. സ്വന്തമായി ഒരു കുടുംബം വേണമെന്ന് എമി ആഗ്രഹിച്ചിരുന്നു. ഈ വര്‍ഷം പകുതിയോടെ വിവാഹിതരാകുമെന്ന് എമിയുടെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ശങ്കര്‍ രജനീകാന്ത് കൂട്ടുക്കെട്ടില്‍ ഒരുക്കുന്ന 2.0 ശേഷമായിരിക്കും എമിയുടെ വിവാഹമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ എമി പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.