തിരുവനന്തപുരം: "കേരളത്തിന്‍റെ മുഖ്യമന്ത്രി വായിച്ചറിയാന്‍" എന്ന തലക്കെട്ടില്‍ കേരളം നേരിടുന്ന 5 പ്രശ്നങ്ങള്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ ഉന്നയിച്ച് മോഹന്‍ലാല്‍. തന്‍റെ ബ്ലോഗിലാണ് റോഡ് അപകടങ്ങള്‍, റോഡ് വികസനം, വൃദ്ധ സ്ത്രീ സംരക്ഷണം, പരിസ്ഥിതി എന്നീ വിഷയങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് മുന്നില്‍ മോഹന്‍ലാല്‍ വയ്ക്കുന്നത്. 

അഞ്ചാമതായി പറഞ്ഞിരിക്കുന്ന പരിസ്ഥിതി വിഷയത്തില്‍‌ ശേഷിക്കുന്ന വനങ്ങളും വെള്ളച്ചാട്ടങ്ങളും നിലനിര്‍ത്തണം എന്ന് മോഹന്‍ലാല്‍ പറഞ്ഞിരിക്കുന്നത്.പരിസ്ഥിതിയുടെ കാവലാളാവുക എന്ന ആവശ്യത്തിന്‍റെ പൂര്‍ണ്ണരൂപം ഇതാണ്. "അങ്ങയും അങ്ങയുടെ സര്‍ക്കാരും നമ്മുടെ മനോഹരമായ ഈ നാടിന്റെ പച്ചപ്പിന്റെ കൂടി കാവല്‍ക്കാരാവുക. പരിപാലകരാവുക. അധികമൊന്നും നമുക്ക് ബാക്കിയില്ല. ഉള്ളത് കൂടിപ്പോയാല്‍ ആര്‍ക്കും നമ്മെ രക്ഷിക്കാന്‍ സാധിക്കില്ല. വെള്ളം പൊങ്ങിപൊങ്ങിവന്നാല്‍ പിടിച്ചുകയറാന്‍ ഒരു മരം പോലും ഉണ്ടാവില്ല. 

ശേഷിക്കുന്ന വനങ്ങളും വെള്ളച്ചാട്ടങ്ങളും മാത്രമല്ല, കുന്നുകളും വയലുകളും നിലനിര്‍ത്തണം സര്‍. അത്തരത്തില്‍ സമഗ്രമായ ഒരു പരിസ്ഥിത സംരക്ഷണ കവചം താങ്കള്‍ കേരളത്തിനുവേണ്ടി നിര്‍മ്മിക്കണം. ഇല്ലെങ്കില്‍ കേരളം എന്നത് ഓര്‍മ്മകളിലെ ഒരു പച്ചപ്പൊട്ട് മാത്രമായി മറയും."

മോഹന്‍ ലാലിന്‍റെ കുറിപ്പ് പൂര്‍ണരൂപത്തില്‍ ചുവടെയുള്ള ലിങ്കില്‍ വായിക്കാം..