മോഹന്‍ലാൽ മികച്ച നടനായും പാർവ്വതി തിരുവോത്ത് മികച്ച നടിയായും ബിജു മേനോൻ, മിയ എന്നിവര്‍ ജനപ്രിയ താരങ്ങളായും മികച്ച ചിത്രമായി തൊണ്ടിമുതലും ദൃക്ഷസാക്ഷിയും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കൂടാതെ ദിലീഷ് പോത്തൻ, സുരാജ് വെഞ്ഞാറമൂട്, അനുശ്രീ, ധര്‍മ്മജൻ, രമേഷ് പിഷാരടി, വിജയ് യേശുദാസ്, സിതാര തുടങ്ങിയവര്‍ വിവിധ അവാ‍ർഡുകൾ ഏറ്റുവാങ്ങി. 

താരസാന്നിദ്ധ്യം കൊണ്ട് സന്പന്നമായ മൂന്നാമത് ആനന്ദ് ടി.വി. ഫിലിം അവാര്‍ഡ് 2018 ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു. ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് 5.00 മണിക്കായിരിക്കും സംപ്രേക്ഷണം. യു.കെ.യിലെ ബെര്‍മിംഗ്ഹാമില്‍ വച്ചായിരുന്നു അവാര്‍ഡ് ചടങ്ങ് നടന്നത്.

മോഹന്‍ലാൽ മികച്ച നടനായും പാർവ്വതി തിരുവോത്ത് മികച്ച നടിയായും ബിജു മേനോൻ, മിയ എന്നിവര്‍ ജനപ്രിയ താരങ്ങളായും മികച്ച ചിത്രമായി തൊണ്ടിമുതലും ദൃക്ഷസാക്ഷിയും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കൂടാതെ ദിലീഷ് പോത്തൻ, സുരാജ് വെഞ്ഞാറമൂട്, അനുശ്രീ, ധര്‍മ്മജൻ, രമേഷ് പിഷാരടി, വിജയ് യേശുദാസ്, സിതാര തുടങ്ങിയവര്‍ വിവിധ അവാ‍ർഡുകൾ ഏറ്റുവാങ്ങി.

ഈ അവാര്‍ഡ് നിശയിൽ വച്ചാണ്, ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്‍റെ മ്യൂസിക് ലോഞ്ച് മോഹന്‍ലാൽ നിർവ്വഹിച്ചത്.

കൂടാതെ മിയ, അനുശ്രീ, അര്‍ച്ചന, ആര്യ എന്നിവരുടെ നൃത്തവിസ്മയങ്ങളും വിജയ് യേശുദാസ്, സിതാര, മോഹൻലാൽ, ബിജു മേനോൻ, സ്റ്റീഫൻ ദേവസി തുടങ്ങിയവരുടെ സംഗീതവിരുന്നും സുരാജ് വെഞ്ഞാറമൂട്, രമേഷ് പിഷാരടി, ധർമ്മജൻ, പാഷാണം ഷാജി, ആര്യ, അർച്ചന എന്നിവരുടെ കോമഡി സ്ക്കിറ്റുകളും സദസ്സിനെ ഇളക്കിമറിച്ചു.