അച്ഛനൊപ്പമുള്ള എ.ഐ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മകൻ അനന്തപത്മനാഭൻ.

മലയാളത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട സംവിധായകരിൽ ഒരാളാണ് പത്മരാജൻ. നിരവധി ക്ലാസിക് സിനിമകൾ മലയാളത്തിന് സമ്മാനിച്ച പത്മരാജൻ സിനിമകൾ പുതുതലമുറയും വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത്. ഇപ്പോഴിതാ അച്ഛനൊപ്പമുള്ള എ.ഐ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മകൻ അനന്തപത്മനാഭൻ.

"ഇനിയിപ്പം ഇത് കൂടി ആവട്ടെ ! Sidharth Sidhu അയച്ചു തന്ന AI സ്വപ്ന ചിത്രങ്ങൾ. (നീല കുർത്ത പടം കൃത്യം!) കൂടെ real ആയ പഴയ ചിത്രം കളർ ചെയ്ത് അയച്ചു തന്നത് Sandeep Sadasivan ഉണ്ടായിരുന്നെങ്കിൽ ഇപ്പഴും ഇങ്ങനെ ചേർത്തു പിടിച്ചേനെ. Biggest Fan boy നമ്മൾ തന്നെ ആണെന്നറിയാമല്ലോ" ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അനന്തപത്മനാഭൻ കുറിച്ചു.

എ.ഐ ചിത്രങ്ങൾ വലിയ രീതിയിൽ ചർച്ചയായി കൊണ്ടിരിക്കുന്ന സമീപകാലത്ത് വലിയ സ്വീകാര്യതയാണ് ഇത്തരം ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. നിരവധി പേരാണ് അനന്തപത്മനാഭന്റെ പോസ്റ്റിന് താഴെ കമന്റുകൾ ചെയ്യുന്നത്.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News