ഒരിടവേളയ്‍ക്കു ശേഷം അനന്യ വീണ്ടും വെള്ളിത്തിരയില്‍ സജീവമാകുന്നു. പൃഥ്വിരാജിന്റെ ടിയാന്‍ എന്ന ചിത്രത്തിലാണ് അനന്യ പ്രധാന സ്‍ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ചിത്രത്തില്‍ ഇന്ദ്രജിത്തും പ്രധാന വേഷത്തിലുണ്ടാകും. കൃഷ്‍ണ കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കേരളത്തിനു പുറത്താണ് ചിത്രം ചിത്രീകരിക്കുന്നത്. ഹൈദരാബാദ്, നാസിക്, മുംബൈ, പൂനെ എന്നിവടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.