ആന്‍ഡ്രിയ വീണ്ടും മലയാളത്തിലേക്ക്. മമ്മൂട്ടിയുടെ നായികയായിട്ടാണ് ആന്‍ഡ്രിയ അഭിനയിക്കുന്നത്.

തോപ്പില്‍ ജോപ്പന്‍ എന്ന സിനിമയിലാണ് ആൻഡ്രിയ മമ്മൂട്ടിയുടെ നായികയായിട്ടാണ് അഭിനയിക്കുന്നത്. നിഷാദ് കോയ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. മമ്മൂട്ടി കബഡി കളിക്കാരനായിട്ടാണ് ചിത്രത്തില്‍‌ അഭിനയിക്കുന്നത്. ഹരിശ്രീ അശോകനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലുണ്ടാകും.

ആൻഡ്രിയ നേരത്തെ മോഹന്‍ലാലിന്റേയും പൃഥ്വിരാജിന്റേയും ഫഹദിന്റേയും നായികയായി മലയാളത്തില്‍ അഭിനയിച്ചിരുന്നു.