സിനിമയിലെ ചുംബനത്തെ കുറിച്ച് പലപ്പോഴും വാര്‍ത്തയാവാറുണ്ട്. ഇത്തരം രംഗങ്ങളില്‍ അഭിനയിക്കുന്നത് ഏറെ വിവാദങ്ങള്‍ സൃഷ്ടിക്കാറുമുണ്ട്. എന്നാല്‍ ഇതിനെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ട് നടി ആന്‍ഡ്രിയ ജെര്‍മിയ രംഗത്ത് എത്തിയിരിക്കുകയാണ്. എന്നാല്‍ ചുംബനത്തെ കുറിച്ച് തന്‍റെ സിനിമയായ അവളിലെ രംഗങ്ങള്‍ ചൂണ്ടികാട്ടിയാണ് ആന്‍ഡ്രിയ പ്രതികരിച്ചത്. 

 ചുംബനരംഗങ്ങളില്‍ അഭിനയിക്കുന്ന ആകാശം ഇടിഞ്ഞു വീഴുന്നത് പോലെയാണ് പലരും കാണുന്നത്. ചുണ്ടുകള്‍ തമ്മില്‍ ചേരുന്നതിനെയാണല്ലോ ചുംബനം എന്നുപറയുന്നത്. അതില്‍ എന്താണ് തെറ്റെന്ന് ആന്‍ഡ്രിയ ചോദിക്കുന്നു. 

ആന്‍ഡ്രിയ നായകികയായി എത്തിയ അവളിലെ ചുംബന രംഗങ്ങള്‍ സിനിമയിലെ പ്രധാന രംഗമായിരുന്നു. അതിനാല്‍ ആ രംഗം താന്‍ ആസ്വദിച്ചാണ് ചെയ്തതെന്നും ആന്‍ഡ്രിയ പറഞ്ഞു. സിനിമ ഗ്ലാമര്‍ ലോകമാണ് താന്‍ തമിഴില്‍ ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തനിക്ക് അഭിനയത്തിലുള്ള കഴിവ് പുറത്തെടുക്കാന്‍ പറ്റുന്ന കഥകളാണ് താന്‍ ഇനിയും പ്രതീക്ഷിക്കുന്നതെന്നും ആന്‍്ഡ്രിയ പറഞ്ഞു.