വിവാഹത്തീയതി പിന്നീട്

നടന്‍ അനീഷ് ജി മേനോന്‍ വിവാഹിതനാവുന്നു. ഐശ്വര്യ രാജനാണ് വധു. ഫേസ്ബുക്കിലൂടെ അനീഷ് തന്നെയാണ് വിവാഹവാര്‍ത്ത സുഹൃത്തുക്കളുമായി പങ്കുവച്ചത്. 

വിവാഹത്തെക്കുറിച്ച് അനീഷ് ജി മേനോന്‍

Dear friends.. സന്തോഷത്തോടെ ഒരു കാര്യം അറിയിക്കട്ടെ. ദൈവം എന്‍റെ ജീവിത കഥയിൽ ഒരു പങ്കാളിയെ ഇതാ കൂട്ടിച്ചേർത്തിരിക്കുന്നു. 'ഐശ്വര്യ രാജൻ'. 
എന്നിലെ എല്ലിനാൽ പടച്ച പെണ്ണെ.. ഇനി എന്‍റെ എല്ലാം നിന്‍റെ കൈയിൽ. കല്യാണ തീയ്യതി എല്ലാവരെയും അറിയിക്കാം. വളരെ ലളിതമായ ഒരു ചടങ്ങായി നമുക്ക് ഒത്തുകൂടാം. എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ടാവണം. 
സ്നേഹത്തോടെ.. അനീഷ്

സിബി മലയില്‍ ചിത്രം അപൂര്‍വ്വരാഗത്തിലൂടെയാണ് അനീഷ് ജി മേനോന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ബെസ്റ്റ് ആക്ടര്‍, ദൃശ്യം, വള്ളീം തെറ്റി പുള്ളീം തെറ്റി, സുഡാനി ഫ്രം നൈജീരിയ തുടങ്ങി ഒരുപിടി സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങളിലെത്തി. മോഹന്‍ലാല്‍-ശ്രീകുമാര്‍ മേനോന്‍ ചിത്രം ഒടിയന്‍, റോഷന്‍ ആന്‍ഡ്രൂസ്-നിവിന്‍ പോളി ചിത്രം കായംകുളം കൊച്ചുണ്ണി, ഒമര്‍ ലുലുവിന്‍റെ ഒരു അഡാറ് ലവ് എന്നീ ചിത്രങ്ങളിലൊക്കെ അനീഷിന് വേഷങ്ങളുണ്ട്.