കൊച്ചി: ഡബിൾ ബാരലിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അങ്കമാലി ഡ‍യറീസ്'. 80 ഒളം പുതുമുഖങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിലെ ആദ്യഗാനം എത്തി. നടൻ ചെമ്പൻ വിനോദ് ജോസാണ് ചിത്രത്തിന് കഥയെഴുതുന്നത്. 'കട്ട ലോക്കൽ' എന്നാണ് ചിത്രത്തിന്‍റെ ടാഗ്‍ലൈൻ. വിജയ് ബാബുവാണ് ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറില്‍ ചിത്രത്തിന്‍റെ നിർമ്മാണം.