ന്യൂയോര്‍ക്ക്: ഹോളിവുഡിലും ഇത് വിവാഹമോചനക്കാലം. താര ദമ്പതികളായ ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും വേര്‍പിരിയുന്നു. ബ്രാഡ് പിറ്റില്‍ നിന്ന് വിവാഹമോചനം തേടി ആഞ്ജലീന തിങ്കളാഴ്ച ഹര്‍ജി നല്‍കി. 

അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് വേര്‍പിരിയുന്നു എന്നാണ് ആഞ്ജലീന ഹര്‍ജിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. ആറ് മക്കളെ തനിക്കൊപ്പം വിടണമെന്നും ആഞ്ജലീന ഹര്‍ജിയില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 2004ല്‍ ഡേറ്റിംഗ് തുടങ്ങിയ ആഞ്ജലീനയും ബ്രാഡ്പിറ്റും 2014 ഓഗസ്റ്റിലാണ് വിവാഹിതരായത്. 

ബ്രാഞ്ജലീന എന്ന പേരില്‍ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്ന ദമ്പതികളാണ് ഇപ്പോള്‍ വഴി പിരിയുന്നത്. ഹോളിവുഡിലെ മറ്റൊരു താരദമ്പതികളായ ംജോണി ഡെപ്പും ആംബര്‍ ഹെര്‍ഡും അടുത്തിടെയാണ് വിവാഹമോചന ഹര്‍ജി നല്‍കിയത്.