അമേരിക്ക: മാതൃകാ താരദമ്പതികളായ ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും വേര്‍പിരിയുന്നെന്ന വാര്‍ത്ത ഞെട്ടലോടെയായിരുന്നു ഹോളിവുഡ് സ്വീകരിച്ചത്. എന്നാല്‍ ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്നാണ് ജീവചരിത്രകാരനും ജേര്‍ണലിസ്റ്റുമായ ഇയന്‍ ഹാല്‍പെരിന്‍ പറയുന്നത്.
ഒറ്റക്ക് താമസിക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്നും ബ്രാഡ് പിറ്റില്‍ നിന്ന് വേര്‍പിരിയാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും ഒരു അഭിമുഖത്തില്‍ ആഞ്ജലീന ജോളി പറഞ്ഞിരുന്നു. പിരിഞ്ഞതിനു ശേഷം മാനസികമായി തനിക്ക് ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരുന്നെന്നും 41 കാരിയായ ആഞ്ചലീന വെളുപ്പെടുത്തിയിരുന്നു. തങ്ങളുടെ സുഹൃത്തിന്‍റെ വീട്ടില്‍ ഇരുവരും സംസാരിച്ചിരുന്നത് ഒന്നിക്കുന്നതിന്‍റെ സുചനയായിട്ടാണ് ഹാല്‍പെരിന്‍ പറയുന്നത്. 2016 സെപ്റ്റംബര്‍ 19 നാണ് ബ്രാഡ് പിറ്റില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ആഞ്ചലീന ഡിവോഴ്സിന് കേസ് ഫയല്‍ ചെയ്യുന്നത്.
