അഞ്ജലി മേനോന്‍ ഫേസ്ബുക്കിലിട്ട പോസ്റ്റും, അത് ആരാധകരെ ചുറ്റിച്ചതും രസകരമായ സംഭവമായി. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പേജില്‍ ഒരു ഫോട്ടോ പോസ്റ്റ്‌ ചെയ്ത് അതിനെ വ്യാഖ്യാനിയ്ക്കാന്‍ സംവിധായിക അഞ്ജലി മേനോന്‍ ആവശ്യപ്പെട്ടു.

പല തരത്തിലുള്ള കമന്‍റുകള്‍ വന്നു. ഭാവനകള്‍ പലവഴിക്ക് ഓടി. അമ്മയും കുഞ്ഞും,വാര്‍ദ്ധക്യം,ബുദ്ധന്‍ എന്നൊക്കെ അഭിപ്രായങ്ങള്‍ വന്നു. ഒടുവില്‍ യഥാര്‍ത്ഥത്തില്‍ സംഭവം എന്താണെന്ന് അഞ്ജലി തന്നെ വ്യക്തമാക്കേണ്ടി വന്നു.

അഞ്ജലി കയറിയ ഒരു ലിഫ്റ്റിലെ പൊട്ടിപ്പൊളിഞ്ഞ തറയാണ്‌ സംഭവം.തന്നെ ആകര്‍ഷിച്ച ഒരു കാഴ്ചയുടെ അനുഭവ വ്യാഖ്യാനങ്ങളുമായി പങ്കു ചേര്‍ന്നവര്‍ക്ക് അഞ്ജലി നന്ദിയും പറഞ്ഞു.