അഞ്ജലി മേനോൻ- പൃഥ്വിരാജ് സിനിമയുടെ പേര് പ്രഖ്യാപിച്ചു, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

അഞ്ജലി മേനോൻ പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്‍ത പുതിയ സിനിമയുടെ പേര് പ്രഖ്യാപിച്ചു. കൂടെ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു. പാര്‍വതിയാണ് ചിത്രത്തിലെ നായിക. ജൂലൈ ആറിനാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. മഞ്ചാടിക്കുരുവാണ് അഞ്ജലി മേനോനും പൃഥ്വിരാജും നേരത്തെ ഒന്നിച്ച സിനിമ.

Add Asianetnews as a Preferred SourcegooglePreferred


ഒരിടവേളയ്‍ക്ക് ശേഷം നസ്രിയ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. പൃഥ്വിരാജിന്റെ സഹോദരിയായാണ് നസ്രിയ അഭിനയിക്കുന്നത്. അതേസമയം രണ്ട് വ്യത്യസ്‍ത ലുക്കിലാണ് പൃഥ്വിരാജ് അഭിനയിക്കുക എന്നും റിപ്പോര്‍ട്ടുണ്ട്. അതുല്‍ കുല്‍ക്കര്‍ണിയും ചിത്രത്തിലുണ്ട്. എം ജയചന്ദ്രൻ ആണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.