Asianet News MalayalamAsianet News Malayalam

ബിഗ് ബോസ് അങ്ങനെയാണ്! എലിമിനേഷന് മുമ്പ് അഞ്ജലി കരഞ്ഞുകൊണ്ട് പടിയിറങ്ങി

ബിഗ് ബോസ് പ്രേക്ഷകരുടെ മനസില്‍ ഇടം നേടിക്കഴിഞ്ഞു. നൂറു ദിവസങ്ങള്‍ ഒരുമിച്ച് കഴിയേണ്ടവര്‍ തമ്മില്‍ പരസ്പരം പോരടിക്കുമെങ്കിലും ആരെങ്കിലും പുറത്തേക്ക് പോവുകയാണെന്നറിഞ്ഞാല്‍ കൊച്ചു കുട്ടികളെ പോലെ മത്സരബുദ്ധിയെല്ലാം മാറ്റിവച്ച് അവരെ യാത്രയയക്കും

Anjali quit before Elimination in Bigg boss
Author
Kerala, First Published Aug 9, 2018, 7:52 AM IST

ബിഗ് ബോസ് പ്രേക്ഷകരുടെ മനസില്‍ ഇടം നേടിക്കഴിഞ്ഞു. നൂറു ദിവസങ്ങള്‍ ഒരുമിച്ച് കഴിയേണ്ടവര്‍ തമ്മില്‍ പരസ്പരം പോരടിക്കുമെങ്കിലും ആരെങ്കിലും പുറത്തേക്ക് പോവുകയാണെന്നറിഞ്ഞാല്‍ കൊച്ചു കുട്ടികളെ പോലെ മത്സരബുദ്ധിയെല്ലാം മാറ്റിവച്ച് അവരെ യാത്രയയക്കും. അതാണ് ബിഗ് ബോസ് കുടുംബത്തിലെ എല്ലാവരുടെയും രീതി. ബിഗ് ഹൗസിലെത്തി ദിവസങ്ങള്‍ തികയും മുമ്പ് പടിയിറങ്ങേണ്ടി വന്നിരിക്കുകയാണ് നടി അഞ്ജലി. മമ്മൂട്ടി ചിത്രത്തിലൂടെ ശ്രദ്ധേയായ ട്രാന്‍സ് വുമണ്‍ അഞ്ജലിക്ക് ആരോഗ്യ കാരണങ്ങളാണ് ബിഗ് ബോസില്‍ തടസമായിരിക്കുന്നത്.

കഴിഞ്ഞ എപ്പിസോ‍ഡില്‍ ആരോഗ്യ പ്രശ്നങ്ങള്‍ മൂലം ആശുപത്രിയിലേക്ക് മറ്റിയ അഞ്ജലി അടുത്ത ദിവസം രാത്രി എട്ടു മണിയോടെ ബിഗ് ബോസ് ഹൗസിലേക്ക് തിരിച്ചെത്തി. അഞ്ജലി തിരികെ വരുന്നതായി ബിഗ് ബോസ് അറിയിച്ചു. എന്നാല്‍ ബിഗ് ബോസ് ഹൗസില്‍ തുടരാനല്ല അഞ്ജലി വരുന്നതെന്നും ആരോഗ്യകാരണങ്ങളാല്‍ അഞ്ജലിക്ക് തുടരാനാവില്ലെന്നും ബിഗ് ബോസ് അറിയിച്ചതോടെ ബിഗ് ഹൗസ് ശോകമൂകമായി. അഞ്ജലി പോകുന്നതിന് മുമ്പുള്ള അവസാന നിമിഷങ്ങള്‍ കഴിയുന്നത്രയും അവരെ സന്തോഷിപ്പിച്ച്  തിരികെ അയക്കാന്‍ ബിഗ് ബോസ് ആവശ്യപ്പെട്ടു.

വീല്‍ചെയറിലാണ് അഞ്ജലി എത്തിയത്. രഞ്ജിനിയും സാബുവും മുറിയില്‍ നിന്ന് അഞ്ജലിയെ സ്വീകരിച്ചു. ഹൗസിനുള്ളിലേക്കെത്തിയപ്പോള്‍ കയ്യടിച്ചുകൊണ്ടാണ് എല്ലാവരും അവരെ സ്വീകരിച്ചത്. ബിഗ് ഹൗസില്‍ അര്‍ച്ചനയ്ക്കായിരുന്നു അഞ്ജലിയോട് അടുത്ത ബന്ധമുണ്ടായിരുന്നത്. അര്‍ച്ചന പൊട്ടിക്കരഞ്ഞ് അഞ്ജലിയെ ആലിംഗനം ചെയ്തു. വളരെ സത്യസന്ധയായ കുട്ടിയാണന്ന് അനൂപ് പറഞ്ഞു. അവളെ അകറ്റി നിര്‍ത്താനാണ് താന്‍ ആദ്യം ശ്രമിച്ചതെന്നും എന്നാല്‍ പിന്നീട് കൂടുതല്‍ കൂടുതല്‍ അടുക്കാന്‍ തോന്നിയതായും സുരേഷ് പറഞ്ഞു.

അഞ്ജലിയെ വേദനിപ്പിച്ചതില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് അതിഥി ക്ഷമ ചോദിച്ചു. എല്ലാവരും ചേര്‍ന്ന് അഞ്ജലിയെ സന്തോഷിപ്പിക്കാന്‍ ഓരോ കാര്യങ്ങള്‍ ചെയ്തു. അഞ്ജലിയുടെ വസ്ത്രങ്ങള്‍ പാക്ക് ചെയ്യുന്നതിനിടെ ആര്‍ക്കെങ്കിലും വസ്ത്രം വേണമെങ്കില്‍ എടുത്തുകൊള്ളാന്‍ അഞ്ജലി പറഞ്ഞു. അഞ്ജലി പറഞ്ഞതോടെ പേളി പട്ടുപാവാട ചോദിച്ചു വാങ്ങി.  പുറത്തുവന്നാല്‍ തന്നാല്‍ മതിയെന്നായിരുന്നു അഞ്ജലി പറഞ്ഞത്. 

അഞ്ജലിക്ക് വേണ്ടി ശ്രീനിഷ് ഡാന്‍സ് ചെയ്ത് റൊമാന്‍റിക്ക് ആയി പെര്‍ഫോം ചെയ്തു. പേളിയാണ് പാട്ടു പാടിയത്.  ബഷീറും അഞ്ജലിയുടെ കൈപിടിച്ച് ഡാന്‍സ് ചെയ്തു. സാബുവും നൃത്തം ചെയ്ത് അഞ്ജലിയെ സന്തോഷിപ്പിച്ചു. സുരേഷ് മുത്തേ പൊന്നേ എന്ന പാട്ടുപാടിയായിരുന്നു അഞ്ജലിയെ സന്തോഷിപ്പിച്ചത്. കരഞ്ഞുകൊണ്ടാണ് എല്ലാവരും അഞ്ജലിയെ യാത്രയാക്കിയത്. ബിഗ് ബോസില്‍ എത്തി ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ അഞ്ജലിക്ക് ബിഗ് ബോസ് വിട്ട് പോകേണ്ടി വന്നു.

Follow Us:
Download App:
  • android
  • ios