തമിഴ് നടി അഞ്ജലി വീണ്ടും മലയാളത്തില്‍. ബിജു മേനോന്‍ നായകനാകുന്ന റോസാപ്പൂ എന്ന സിനിമയിലാണ് അഞ്ജലി നായികയാകുക.


വിനു ജോസഫ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. തമിഴ്നാട്ടുകാരിയായിട്ടുതന്നെയാണ് അഞ്ജലി സിനിമയില്‍ അഭിനയിക്കുന്നത്. സൂരജ്, സൗബിന്‍, അലന്‍സിയര്‍, സുധീര്‍ കരമന, ദിലീഷ് പോത്തന്‍ തുടങ്ങിയവരും സിനിമയിലുണ്ട്.

ജയസൂര്യ നായകനായി 2011ല്‍ പുറത്തിറങ്ങിയ പയ്യന്‍സ് ആണ് അഞ്ജലി ഇതിനു മുമ്പ് അഭിനയിച്ച മലയാള സിനിമ.