ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന് ശേഷം മിഥുന്‍ മാനുവേല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആന്‍ മരിയ കലിപ്പിലാണ്. ചിത്രത്തിന്റെ ട്രെയിലറില്‍ ക്യാമറയുമായി മലകയറിപ്പോകുന്ന ആളുടെ ദൃശ്യങ്ങളും നല്‍കിയിട്ടുണ്ട്. ഇത് ആരാണെന്നാണ് ഇപ്പോള്‍ സിനിമ പ്രേമികള്‍ ചര്‍ച്ച ചെയ്യുന്നത്. 

ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിന്‍റെ രണ്ടാമത്തെ ചിത്രമാണ് ആന്‍മരിയ കലിപ്പിലാണ്. സണ്ണിവെയ്ന്‍, സാറ അര്‍ജ്ജുന്‍, അജു വര്‍ഗ്ഗീസ് എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തിറങ്ങിയിരുന്നു. 

സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിര്‍വഹിക്കുന്നത്. ആലീസ് ജോര്‍ജ് ആണ് ഗുഡ് വില്‍ എന്‍റര്‍ടെയ്മെന്‍റിന്‍റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത്. പ്ലേ ഹൗസാണ് ചിത്രം വിതരണം ചെയ്യുന്നത്.