തന്‍റെ ബിഗ്ബോസിലെ ലക്ഷ്യം 25 ദിവസം എങ്ങനെ ബിഗ്ബോസ് ഹൗസില്‍ നിലനില്‍ക്കാം എന്നാണെന്നും. ഇപ്പോള്‍ അത് 50 ദിവസം കടന്ന് 70 ദിവസത്തോളം ആയതിനാല്‍ തന്നെ പോകാന്‍ അനുവദിക്കണമെന്ന് അനൂപ് ചന്ദ്രന്‍ ആദ്യം തന്നെ ആവശ്യപ്പെട്ടു.

ബിഗ്ബോസ് വീട്ടില്‍ നിന്നും ഈ ആഴ്ചയില്‍ അനൂപ് ചന്ദ്രന്‍ പുറത്ത് പോയി. ഇത്തവണ എലിമിനേഷനില്‍ അനൂപ് ചന്ദ്രന്‍, ഷിയാസ്, പേളി മാണി എന്നിവരാണ് ഉണ്ടായിരുന്നത്. ഇതില്‍ പേളി സെയ്ഫാണെന്ന് ബിഗ്ബോസ് അവതാരകന്‍ മോഹന്‍ലാല്‍ അറിയിച്ചു. ഇതോടെ കണ്ണുകള്‍ ഷിയാസിലേക്കും, അനൂപിലേക്കും നീണ്ടു.

തന്‍റെ ബിഗ്ബോസിലെ ലക്ഷ്യം 25 ദിവസം എങ്ങനെ ബിഗ്ബോസ് ഹൗസില്‍ നിലനില്‍ക്കാം എന്നാണെന്നും. ഇപ്പോള്‍ അത് 50 ദിവസം കടന്ന് 70 ദിവസത്തോളം ആയതിനാല്‍ തന്നെ പോകാന്‍ അനുവദിക്കണമെന്ന് അനൂപ് ചന്ദ്രന്‍ ആദ്യം തന്നെ ആവശ്യപ്പെട്ടു.

താനും പോകാന്‍ റെഡിയാണ് എന്നാണ് ഷിയാസിന്‍റെ മോഹന്‍ലാലിന്‍റെ ചോദ്യത്തിനുള്ള മറുപടി. തന്നെ പുറത്താക്കാന്‍ ബിഗ്ബോസ് ഹൗസില്‍ കളിനടക്കുന്നു എന്നും ഷിയാസ് കൂട്ടിച്ചേര്‍ത്തു. ഇതിന് ഒപ്പം തനിക്ക് ഫാന്‍ബേസ് ഇല്ലെന്നും, തനിക്ക് ഉമ്മയും വീട്ടുകാരും മാത്രമേ വോട്ട് ചെയ്യു എന്ന് പേളിയോട് എലിമിനേഷന്‍ സമയത്ത് ഷിയാസ് പറയുന്ന വീഡിയോ ഈ സമയം ബിഗ്ബോസ് കാണിച്ചു. ഇതോടെ ഇത് സാധാരണമായി പറയുന്നതാണെന്ന് ഷിയാസ് ന്യായീകരിച്ചു.

ഇതോടെ അനൂപിനോട് മോഹന്‍ലാല്‍ ഷിയാസിന്‍റെ അഭിപ്രായം ശരിയാണോ എന്ന് ചോദിച്ചു. അത് തെറ്റായിരിക്കും ഷിയാസിന് പിന്തുണയുണ്ടാകും എന്ന് അനൂപ് പറഞ്ഞു. ഇതോടെ ഇത്തവണ പ്രേക്ഷകരുടെ അഭിപ്രായത്തില്‍ പുറത്ത് പോകുന്നത് അനൂപാണെന്ന് മോഹന്‍ലാല്‍ പ്രഖ്യാപിച്ചു.