ദേഷ്യമുള്ളവര്‍ പോലും എന്നെ അംഗീകരിക്കാറുണ്ട്, കാരണം തുറന്നുപറഞ്ഞ് അനൂപ് ചന്ദ്രൻ
ദേഷ്യമുള്ളവര് പോലും മനസ്സില് തന്നെ അംഗീകരിക്കുന്നുണ്ടെന്ന് നടൻ അനൂപ് ചന്ദ്രൻ. ഏഷ്യാനെറ്റിന്റെ ബിഗ് ബോസില് മത്സരാര്ഥിയായി പങ്കെടുക്കുന്നതിനു മുന്നോടിയായി നല്കിയ അഭിമുഖത്തിലാണ് അനൂപ് ചന്ദ്രൻ ഇക്കാര്യം പറഞ്ഞത്.
എവിടെ ചെന്നാലും നമുക്ക് ഒരു അംഗീകാരം കിട്ടാറുണ്ട്. ചില മനുഷ്യര്ക്ക് നമ്മളോട് കുറച്ച് ദേഷ്യം ഉണ്ടെങ്കിലും മനസ്സില് ഇഷ്ടമുണ്ട്. അതിന് എന്താണ് കാരണം എന്ന് ഞാൻ അന്വേഷിക്കാറുണ്ട്. എന്റെ ചില തുറന്നുപറച്ചിലുകളാണ് ആള്ക്കാര്ക്ക് ഇഷ്ടം എന്നാണ് ഞാൻ മനസ്സിലാക്കിയത്. തുറന്നുപറയുക. നമ്മുടെ ഉള്ളില് ഒന്നും ഒളിച്ചുവയ്ക്കാതെ സംസാരിക്കുമ്പോള് നമുക്ക് തന്നെ എന്ത് സുഖമാണ്. നമ്മള് സമ്മര്ദ്ദം ഒന്നും അനുഭവിക്കേണ്ട. അനര്ഗളമായി പോകാം. അങ്ങനെ അനര്ഗളമായി പോകുന്ന ഒരു പ്രോഗ്രാമാണ് ബിഗ് ബോസ്. യാതൊരു കള്ളത്തരവുമില്ല. 60 ക്യാമറകളാണ് ഉള്ളത്. നമ്മള് എന്തൊക്കെ മുഖംമൂടിയെടുത്ത് അണിഞ്ഞാലും മൂന്ന് ദിവസം കഴിയുമ്പോള് അത് വലിച്ചുകീറപ്പെടും. അങ്ങനെ കീറപ്പെടുമ്പോള് ഓരോ മനുഷ്യന്റെയും പച്ചയായ ജീവിതം കാണാം. നൂറു ദിവസം നീളുന്ന പ്രോഗ്രാമില് ഒരുപാട് നല്ല കാര്യങ്ങള് കാണാം. മൂന്ന് ദിവസം കഴിയുമ്പോള് അസ്വസ്ഥമാകുന്ന മനസ്സില് നിന്ന് ഒരുപാട് നല്ല കാര്യങ്ങള് വെളിയിലേക്ക് വരും. - അനൂപ് ചന്ദ്രൻ പറയുന്നു.
