അനൂപ് മേനോന്‍‌ മേജറായി അഭിനയിക്കുന്നു. കലവൂര്‍ രവികുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മേജര്‍‌ ഗൗതം കേശവ് എന്ന കഥാപാത്രത്തെയാണ് അനൂപ് മേനോന്‍‌ അവതരിപ്പിക്കുന്നത്.
ഭാവനയാണ് ചിത്രത്തിലെ നായിക. പെര്‍ഫ്യൂം ഷോപ് ഉടമയായ ഷാഹിന എന്ന കഥാപാത്രത്തെയാണ് ഭാവന അഭിനയിക്കുന്നത്. സനൂപ്, മകരന്ദ് ദേശ്പാണ്ഡെ, അനുമോള്‍ തുടങ്ങിയവരും ചിത്രത്തിലുണ്ടാകും. കലവൂര്‍ രവികുമാര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്.