ആദ്യമായി 1000 കോടി കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രമാണ് ബാഹുബലി. കളക്ഷന്‍ റെക്കോര്‍ഡുകള്‍ പലതും തിരുത്തിക്കുറിച്ചായിരുന്നു ബാഹുബലി റെക്കോര്‍ഡ് നേട്ടത്തിലെത്തിയത്. ഇപ്പോഴിതാ മറ്റൊരു റെക്കോര്‍ഡും കൂടി ബാഹുബലി സ്വന്തമാക്കിയിരിക്കുന്നു.
കഴിഞ്ഞ വര്‍ഷം വിക്കിപീഡിയില്‍ ഏറ്റവും കൂടുതല്‍ വായിച്ച ആര്‍ട്ടിക്കിള്‍ എന്ന ബഹുമതിയാണ് ബാഹുബലിക്ക് ലഭിച്ചിരിക്കുന്നത്. എന്റര്‍ടെയ്‍ന്‍മെന്റ് വിഭാഗത്തില്‍ ഒന്നാം സ്ഥാനവും പൊതുവിഭാഗത്തില്‍ പതിനൊന്നാം സ്ഥാനവുമാണ്. വിക്കിപീഡിയയില്‍ ഏറ്റവും കൂടുതല്‍ പേര്‍ വായിച്ച സിനിമ പേജ് ബാഹുബലിയുടേതാണ്. മറ്റൊരു ഇന്ത്യന്‍ സിനിമയും ആദ്യ 25 സ്ഥാനങ്ങളില്‍ പോലും ഇടംപിടിച്ചിട്ടില്ല.
