'ഓട്ടര്‍ഷ'യ്ക്കായി ഓട്ടോ ഓടിക്കാന്‍ പഠിക്കുന്ന അനുശ്രീ
അനുശ്രീയെ കേന്ദ്രകഥാപാത്രമാക്കി സുജിത്ത് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം 'ഓട്ടര്ഷ'യുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിലേക്കായി ഓട്ടോ ഓടിക്കാന് പഠിക്കുകയാണ് അനുശ്രീ. താരം ഓട്ടോ ഓടിക്കാന് പഠിക്കുന്ന വീഡിയോ സോഷ്യല് മീഡിയയില് വൈറലാണ്. അനുശ്രീയ്ക്ക് പുറമെ സിനിമയില് അഭിനയിക്കുന്നതെല്ലാം പുതുമുഖങ്ങളാണ്. ജയരാജ് മിത്രയുടേതാണ് തിരക്കഥ.
