തെലുങ്കില്‍ ഇത് അഞ്ചാം ചിത്രം; ഹോട്ടായി അനു ഇമ്മാനുവല്‍

First Published 2, Mar 2018, 12:15 PM IST
anu immanuel Telugu movie
Highlights
  • അനു സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നതും തീര്‍ത്തും ഗ്ലാമറസായാണ്

മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച മലയാളി താരം അനു ഇമ്മാനുവലിന്റെ അഞ്ചാം തെലുങ്ക് ചിത്രം റിലീസിനൊരുങ്ങുകയാണ്. അല്ലു അര്‍ജ്ജുന്‍ നായകനായ നാ പേരു സൂര്യ എന്ന ചിത്രമാണ് അനുവിന്റേതായി തെലുങ്കില്‍ പുറത്തിറങ്ങാനുള്ള പുതിയ ചിത്രം. ഗ്ലാമര്‍ വേഷങ്ങളില്‍ മടിയില്ലാതെ അഭിനയിക്കുന്ന അനു, സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നതും തീര്‍ത്തും ഗ്ലാമറസായാണ്. 

പോസ്റ്റ് ചെയ്യുന്ന ഫോട്ടോകള്‍ക്ക് വിമര്‍ശനങ്ങള്‍ നേരിടാറുണ്ടെങ്കിലും അതൊന്നും കാര്യമാക്കുന്നില്ല താരം. തന്റെ സ്‌റ്റൈലിനെ ഇതൊന്നും ബാധിക്കില്ലെന്ന് വ്യക്തമാക്കുന്നതാണ് തുടര്‍ന്നും ഇത്തരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതും ഫേസ്ബുക്ക് ലൈവില്‍പോലും ഗ്ലാമറസ്സായി പ്രത്യക്ഷപ്പെടുന്നതും. കമല്‍ സംവിധാനം ചെയ്ത സ്വപ്‌ന സഞ്ചാരി എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അനു അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിവിന്‍ പോളിയുടെ നായികയായി ആക്ഷന്‍ ഹീറോ ബിജുവിലൂടെ നായികയായി. 

മജ്‌നു എന്ന ചിത്രത്തിലൂടെയാണ് അനു തെലുങ്കിലെത്തുന്നത്. കിട്ടു ഉന്നഡു ജാഗ്രത, തുപ്പരിവാളന്‍, ഓക്‌സിജന്‍, അഗ്ന്യാതവാസി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് തെലുങ്കില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. സൈലജ റെഡ്ഡി അല്ലുഡു ആണ് ചിത്രീകരണം പൂര്‍ത്തിയാക്കാനുള്ള മറ്റൊരു ചിത്രം. loader