സോഷ്യല്‍ മാധ്യമത്തില്‍ പരിഹസിച്ച് കമന്റിട്ടയാള്‍ക്ക് മറുപടിയുമായി അനുസിത്താര.  പുതിയ സിനിമയുടെ പോസ്റ്റര്‍ ഷെയര്‍ ചെയ്‍താണ് അനു സിത്താര മറുപടി നല്‍കിയത്.

സോഷ്യല്‍ മാധ്യമത്തില്‍ പരിഹസിച്ച് കമന്റിട്ടയാള്‍ക്ക് മറുപടിയുമായി അനുസിത്താര. പുതിയ സിനിമയുടെ പോസ്റ്റര്‍ ഷെയര്‍ ചെയ്‍താണ് അനു സിത്താര മറുപടി നല്‍കിയത്.

അനു സിത്താര തന്റെ ഫോട്ടോ പോസ്റ്റ് ചെയ്‍തപ്പോഴാണ് ആരാധകൻ കമന്റിട്ടത്. ചേച്ചി ടൊവിനോ മച്ചാനുമായി കുറച്ചു ഗ്യാപ്പിട്ട് നിന്നാല്‍ മതിയെന്നായിരുന്നു കമന്റ്. എന്നാല്‍ തന്റെ പുതിയ സിനിമയായ ഒരു കുപ്രസിദ്ധ പയ്യന്റെ പോസ്റ്റര്‍ പോസ്റ്റ് ചെയ്‍ത് അനു സിത്താര മറുപടിയും നല്‍കുകയായിരുന്നു. ഇത്രേം ഗ്യാപ് മതിയായിരുന്നോ എന്നായിരുന്നു അനു സിത്താരയുടെ ചോദ്യം

മധുപാല്‍ സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യനില്‍ ടൊവിനോയാണ് നായകൻ. അനു സിത്താരയും നിമിഷയുമാണ് പ്രധാന സ്‍ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.