കോടികള്‍ മുടക്കിയ ആഡംബര വിവാഹമായിരുന്നു അനുഷ്‌ക കോഹ്ലിയുടേത്. ഇറ്റലിയില്‍ നിന്നും വിവാഹിതരായ ഇരുവരും ബന്ധുക്കള്‍ക്കും ക്രിക്കറ്റ് ബോളിവുഡ് താരങ്ങള്‍ക്കും വിവാഹ സല്‍ക്കാരം നടത്തിയിരുന്നു. എന്നാല്‍ ഇതൊന്നുമല്ല കാര്യം. കോടികള്‍ മുടക്കി നടത്തിയ വിവാഹത്തിന്റെ മാറ്റ് കുറയ്ക്കാതിരിക്കാന്‍ വിവാഹ സല്‍ക്കാരത്തില്‍ നോട്ടുകള്‍ എറിഞ്ഞും കടിച്ചുപിടിച്ചും ആഘോഷ പരിപാടികള്‍ തകൃതിയാക്കിയിരുന്നു.
ഈ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യങ്ങ ളില്‍ വൈറലായികൊണ്ടിരിക്കുന്നത്്. ഉത്തരേന്ത്യന്‍ വിവാഹത്തില്‍ ഇത് പതിവാണെന്ന് ഒരുപക്ഷം പേര്‍ പറയുന്നു. എന്നാല്‍ ആദരണീയരായ വ്യക്തികള്‍ പങ്കെടുക്കുന്ന ചടങ്ങിന് ചേര്‍ന്നതല്ല ഈ പ്രവൃത്തിയെന്ന മറുപക്ഷം പറയുന്നു.
