ഫോട്ടോഗ്രാഫര്‍ എന്ന ആദ്യ സിനിമയിലൂടെ തന്നെ മികച്ച പ്രകടനം കാഴ്ചവച്ച നടനാണ് മണി. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡും മണിക്ക് ലഭിച്ചു. ഇപ്പോള്‍ 12 വര്‍ഷങ്ങള്‍ക്ക് ശേഷം മണി വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുകയാണ്. ഉടലാഴം എന്ന സിനിമയിലൂടെ. അനുമോളാണ് സിനിമയിലെ നായിക.
മണിയുടെ നായകയാകുന്ന കാര്യം അനുമോള്‍ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ ഇതിന് ഒരാള്‍ മോശം കമന്റിട്ടു. അയാള്‍ക്ക് ചുട്ടമറുപടിയാണ് അനുമോള്‍ നല്‍കിയത്. കുറച്ച് മാന്യതയോടെ പെരുമാറിയാല്‍ നല്ലതായിരുന്നു. അഭിനയിക്കാന്‍ മിടുക്ക് ഉള്ളവരെയാണ് സിനിമയ്‍ക്ക് വേണ്ടത്. അല്ലാതെ നാക്കിന് എല്ലില്ലാത്തവരെയല്ല- അനുമോള്‍ പറഞ്ഞു.
ഉണ്ണികൃഷ്‍ണന്‍ ആവളെയാണ് ഉടലാഴം സംവിധാനം ചെയ്യുന്നത്. സജിതാ മഠത്തില്‍, ജോയ് മാത്യു, ഇന്ദ്രന്‍സ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
